IT Mission, Sankethika 0471 2323256 ksitm@gov.in

നവകായിക കേരള സൃഷ്ടിക്ക് കുതിപ്പേകാന്‍ സംസ്ഥാന കായിക നയം

സംസ്ഥാനത്ത് ഉര്‍ജ്ജസ്വലവും സുസ്ഥിരവുമായ ഒരു കായിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് 'എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ്' എന്ന ആശയം മുന്നോട്ട് വെച്ച് കേരളത്തിന്റെ പുതിയ കായിക നയം. സംസ്ഥാനത്തിന്റെ കായികരംഗത്തെ പുനര്‍നിര്‍മിച്ച് ബഹുമുഖ വികസനം സാധ്യമാക്കുന്നതിനു 'കായികം എല്ലാവര്‍ക്കും', 'കായിക രംഗത്തെ മികവ്' എന്നീ അടിസ്ഥാന പ്രമേയങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ രൂപപ്പെടുത്തിയ കായിക നയത്തിന്റെ കരട് രേഖ പ്രസിദ്ധീകരിച്ചു. കായിക പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലും അന്തര്‍ദേശീയ തലത്തില്‍ കായിക മികവ് ഉറപ്പാക്കുന്നതിലും ഊന്നല്‍ നല്‍കുന്ന കായിക നയം ക്രിയാത്മകമായ കായിക സമ്പദ്ഘടനക്കുള്ള അടിത്തറയാണ്. കമ്യൂണിറ്റി സ്‌പോര്‍ട്‌സ് എന്ന ആശയം മുന്‍നിര്‍ത്തി പുതിയ കായിക മോഡല്‍ ,എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ് എല്ലാവര്‍ക്കും ആരോഗ്യം, കായിക രംഗത്തെ സമഗ്ര വികസനത്തിനായുള്ള സംരംഭങ്ങള്‍, കായിക വിനോദ സഞ്ചാരം ,ഇ-സ്‌പോര്‍ട്‌സ്, കായിക വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ സംവിധാനങ്ങള്‍ തുടങ്ങി സമഗ്രവും സന്തുലിതവുമായ ഒരു കായിക ആവാസവ്യവസ്ഥ വിഭാവനം ചെയ്യുന്ന കായിക നയം സംസ്ഥാനത്തിന്റെ വൈവിധ്യമാര്‍ന്ന കായിക ആവശ്യങ്ങളും പ്രതീക്ഷങ്ങളും നിറവേറ്റുന്നതിന് ഉതകുന്നതാണ്.

Leave A Comment

Get In Touch

Saankethika, Vrindavan Gardens, Thiruvananthapuram

admin.ksitm@kerala.gov.in

+91 471 2525444